ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്

തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തില്‍ ജനനം. അന്തിക്കാട് ഹൈസ്കൂള്‍, സെന്റ്‌ തോമസ്‌ കോളേജ് തൃശ്ശൂര്‍, ശ്രീ കേരളവര്‍മ്മ കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പഠിച്ചു.

യു.ജി.സി. ധനസഹായത്തോടെ സ്കൂള്‍ ഓഫ് ഡ്രാമ കേന്ദ്രമാക്കി കേരളത്തിലെ ബോധന നാടകവേദി എന്നാ വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കോഴിക്കോട് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി. വിവിധ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും റിസര്‍ച് ഗൈഡായും പ്രവര്‍ത്തിക്കുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, കേരള സംഗീത നാടക അക്കാദമി എന്നിവയിലെ ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. ഏറ്റവും നല്ല നാടക വിമര്‍ശന ഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് 1997 - ലും കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് 2010 - ലും ലഭിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂര്‍ മേഖല സെക്രട്ടറി, ആള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം എന്നെ ചുമതലകള്‍ വഹിച്ചു.

എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള നാട്ടിക, കണ്ണൂര്‍, ചേളന്നൂര്‍, ഷോര്‍ണ്ണൂര്‍ കോളേജുകളില്‍ മലയാളം അധ്യാപകനായി മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തിച്ചു. നാട്ടിക എസ് എന്‍ കോളേജില്‍ മലയാളം വകുപ്പ് മേധാവിയായിരിക്കെ, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ സ്പെഷല്‍ ഓഫീസറായി കേരള സര്‍ക്കാര്‍ നിയമിച്ചു. തുടര്‍ന്ന് ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയുടെ കരിക്കുലം നിശ്ചയിക്കല്‍, കോഴ്സ് പുന:സംഘാടനം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

2006 നവംബറില്‍ കലാമണ്ഡലത്തിന്റെ സെക്രട്ടറിയായും 2007 ല്‍ സര്‍വകലാശാല പദവി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ആദ്യ രാജിസ്ടാര്‍ ആയും നിയമിതനായി.

വിലാസം.
രാഗലയ, പൂങ്കുന്നം, തൃശ്ശൂര്‍ - 1
e-mail - graman57@gmail.com
mob - 9447310333, 9995431033

Read more...

  © ജാലകം by Dr. N R GRAMAPRAKAS 2011

Back to TOP